ODI World Cup 2023: ഇനി ലോകകപ്പ് ആവേശത്തിന്റെ നാളുകള്‍ ! ക്രിക്കറ്റ് മാമാങ്കത്തെ കുറിച്ച് അറിയേണ്ടതെല്ലാം

വ്യാഴം, 5 ഒക്‌ടോബര്‍ 2023 (08:19 IST)
ODI World Cup 2023: ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം കുറിക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് കരുത്തരായ ന്യൂസിലന്‍ഡിനെ നേരിടും. 13-ാം ഏകദിന ക്രിക്കറ്റ് ലോകകപ്പാണിത്. പത്ത് ടീമുകള്‍ പത്ത് മത്സരവേദികളിലായി ഏറ്റുമുട്ടും. 48 മത്സരങ്ങളാണ് ആകെയുള്ളത്. 
 
അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിനു വേദിയാകുക. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് രണ്ട് മുതല്‍ ആരംഭിക്കും. എല്ലാ ടീമുകള്‍ക്കും ഒന്‍പത് കളികള്‍ വീതം ലഭിക്കും. ഈ കളികള്‍ക്ക് ശേഷം ആദ്യ നാല് സ്ഥാനത്ത് എത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക്. നവംബര്‍ 19 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തന്നെയാണ് ഫൈനല്‍ നടക്കുക. രണ്ട് മത്സരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ ആദ്യ മത്സരം 10.30 ന് ആരംഭിക്കും. രണ്ടാം മത്സരം ഉച്ചയ്ക്ക് രണ്ടിന് തന്നെ. ഒക്ടോബര്‍ എട്ട് ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം, എതിരാളികള്‍ ഓസ്‌ട്രേലിയ. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും ലോകകപ്പ് മത്സരങ്ങള്‍ തത്സമയം കാണാം. 
 
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. 
 
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍