ഇവന്മാര്‍ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലല്ലോ? പാകിസ്ഥാന്‍ ഫീല്‍ഡിങ്ങിനെ ട്രോളി ശിഖര്‍ ധവാന്‍: വീഡിയോ

ബുധന്‍, 4 ഒക്‌ടോബര്‍ 2023 (16:02 IST)
ലോകകപ്പിന് മുന്നോടിയായുള്ള 2 സന്നാഹമത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിംഗ് പിഴവുകളെ ട്രോളി ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ഇന്നലെ ഹൈദരാബാദില്‍ നടന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ പാക് ഫീല്‍ഡര്‍മാരായ മുഹമ്മദ് നവാസും മുഹമ്മദ് വാസിമും പന്ത് ബൗണ്ടറി കടക്കുന്നത് തടയാനായി ഓടിയെത്തുകയും എന്നാല്‍ പന്ത് ആര് പിടിക്കുമെന്ന ആശയക്കുഴപ്പത്തില്‍ രണ്ടുപേരും പന്ത് വിട്ടുകളയുകയും ചെയ്തിരുന്നു.
 
രണ്ടുപേരും തമ്മില്‍ കൂട്ടിയിടിക്കുന്നത് തടയാനായിരുന്നു ഇരുവരും ഒഴിഞ്ഞുമാറിയത്. എന്നാല്‍ ആ സമയം കൊണ്ട് പന്ത് ബൗണ്ടറി ആകുകയും ചെയ്തു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പാകിസ്ഥാനും അവരുടെ ഫീല്‍ഡിംഗും ഒരിക്കലും അവസാനിക്കാത്ത പ്രേമകഥ എന്ന അടിക്കുറിപ്പ് താരം കുറിച്ചത്. ഓസീസിനെതിരായ സന്നാഹമത്സരത്തില്‍ 14 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 351 റണ്‍സാണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യത്തീലേക്ക് ബാറ്റ് വീശിയ പാക് ഇന്നിങ്ങ്‌സ് 337 റണ്‍സിന് അവസാനിക്കുകയായിരുന്നു.
 

Pakistan & fielding never ending love story

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍