സന്നാഹമത്സരത്തിനായി ഒരു കാര്യവുമില്ലാതെ ഇന്ത്യ വട്ടം ചുറ്റിയത് 3,400 കിലോമീറ്റർ ദൂരം

ബുധന്‍, 4 ഒക്‌ടോബര്‍ 2023 (12:52 IST)
ലോകകപ്പിന് മുന്‍പുള്ള സന്നാഹമത്സരങ്ങളില്‍ ഒന്നിലും തന്നെ കളിക്കാനാകാതെ ഇന്ത്യ. നെതര്‍ലന്‍ഡ്‌സിനെതിരെ തിരുവനന്തപുരത്ത് നടക്കാനിരുന്ന മത്സരവും മഴ കാരണം ഒഴിവായതോടെ ഇന്ത്യയുടെ 2 സന്നാഹമത്സരങ്ങളും ഇത്തവണ മഴയില്‍ മുങ്ങി. കഴിഞ്ഞ ശനിയാഴ്ച ഗുവാഹട്ടിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യയുടെ സന്നാഹമത്സരം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഈ മത്സരം നേരത്തെ ഉപേക്ഷിച്ചിരുന്നു.
 
ലോകകപ്പിന് പോലൊരു പ്രധാന ടൂര്‍ണമെന്റിന് മുന്‍പ് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതിരുന്ന സന്നാഹമത്സരങ്ങള്‍ക്കായി 3,400 കിമീ ദൂരമാണ് ഇന്ത്യയാത്ര ചെയ്തത്. ഗുവാഹട്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ദൂരം റോഡ് മാര്‍ഗം 3,400 കിലോമീറ്ററും വ്യോമമാര്‍ഗം 2,500 കിലോമീറ്ററുമാണ്. അതേസമയം മഴ ഇപ്പോഴും വിട്ടുമാറാത്ത സാഹചര്യത്തില്‍ ലോകകപ്പില്‍ മഴ വില്ലനാകുമോ എന്ന ആശങ്കയാണ് ക്രിക്കറ്റ് ആരാധകര്‍ക്കും സംഘാടകര്‍ക്കുമുള്ളത്. ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍