കോലി ലോകകപ്പ് നേടണമെന്ന് ആഗ്രഹം, സച്ചിനെ ചുമലിലേറ്റിയ പോലെ കോലിയെ താരങ്ങൾ ചുമലിലേറ്റി മാർച്ച് ചെയ്യണം: സെവാഗ്

ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (19:24 IST)
വിരാട് കോലി 2023ലെ ലോകകപ്പ് വിജയിക്കുമെന്നും ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി കോലി ലോകകപ്പ് നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ലോകകപ്പില്‍ കോലി നിരവദി സെഞ്ചുറികള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നതായും 2011ലെ ലോകകപ്പില്‍ സഹതാരങ്ങള്‍ സച്ചിനെ തോളിലേറ്റിയ പോലെ കോലിയേയും ഗ്രൗണ്ടില്‍ കൊണ്ടുനടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സെവാഗ് പറഞ്ഞു.
 
2019 ലോകകപ്പില്‍ കോലി ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല. ഈ വര്‍ഷം സെഞ്ചുറികള്‍ നേടി ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍ ആകുമെന്ന് ഞാന്‍ കരുതുന്നു.അവനെ ലോകകപ്പ് നേടിയ ശേഷം സഹതാരങ്ങള്‍ തോളിലേറ്റി കൊണ്ടുനടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. രോഹിത്തും കോലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഒരു ലോകകപ്പ് അര്‍ഹിക്കുന്നുണ്ണ്ട്. രോഹിത് 2011ലെ ലോകകപ്പ് ടീമില്‍ എത്തുന്നതിന് വളരെ അടുത്തായിരുന്നു. അന്ന് ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ലെങ്കിലും ഏകദിന ക്രിക്കറ്റിലെ ബാദ്ഷയായി മാറാന്‍ രോഹിത്തിന് കഴിഞ്ഞു. ഒരു ലോകകപ്പ് ട്രോഫി നേടാന്‍ രോഹിത് അര്‍ഹനാണ്. മികച്ച കളിക്കാരനാണ് അദ്ദേഹം. സെവാഗ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍