വിദ്യാർഥികൾക്ക് സൗജന്യ ടിക്കറ്റെങ്കിലും കൊടുക്കു, ലോകകപ്പിൽ കാണികൾ ഇല്ലാത്തതിൽ സെവാഗ്

വ്യാഴം, 5 ഒക്‌ടോബര്‍ 2023 (19:23 IST)
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായപ്പോള്‍ ഉദ്ഘാടനമത്സരത്തില്‍ കാണികളുടെ എണ്ണത്തിലുണ്ടായ കുറവ് വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മോദി സ്‌റ്റേഡിയത്തില്‍ ആരംഭിച്ച ആദ്യമത്സരത്തില്‍ ഒഴിഞ്ഞ ഗാലറിക്ക് മുന്നിലാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും മത്സരിക്കുന്നത്. സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വിരേന്ദര്‍ സെവാഗ്.
 
ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആളില്ലെങ്കില്‍ സ്‌കൂള്‍,കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലോകകപ്പ് ആസ്വദിക്കാനുള്ള അവസരം ഒരുക്കണമെന്ന് സെവാഗ് പറയുന്നു. ഇത്തരത്തില്‍ യുവാക്കള്‍ക്കിടയില്‍ ക്രിക്കറ്റിന് പ്രചാരണം നടക്കണമെന്നാണ് സെവാഗിന്റെ ആവശ്യ്യം. ഓഫീസ് സമയം കഴിഞ്ഞാല്‍ ആളുകള്‍ കൂടുതല്‍ കളി കാണുവാനായി എത്തിയേക്കും. ഇന്ത്യയുടേതല്ലാത്ത മത്സരങ്ങള്‍ക്ക് സ്‌കൂള്‍,കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കണം. എന്തെന്നാല്‍ 50 ഓവര്‍ ക്രിക്കറ്റിനോടുള്ള യുവാക്കളുടെ താത്പര്യം കുറയുകയാണ്. യുവാക്കള്‍ക്ക് ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം നേരില്‍ അനുഭവിക്കാനുള്ള അവസരം ഒരുക്കുക. അപ്പോള്‍ താരങ്ങള്‍ക്ക് ഒരു മുഴുവന്‍ സ്‌റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ പ്രതീതി ലഭിക്കും. സെവാഗ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍