ലോകകപ്പിലെ ആദ്യ സെഞ്ചുറി ഡെവോണ്‍ കോണ്‍വെയ്ക്ക്, പിന്നാലെ സെഞ്ചുറിയുമായി രവീന്ദ്രയും, ഇംഗ്ലണ്ടിനെ തല്ലി പരുവമാക്കി കിവികള്‍

വ്യാഴം, 5 ഒക്‌ടോബര്‍ 2023 (20:12 IST)
2023 ഏകദിന ലോകകപ്പിലെ ആദ്യ സെഞ്ചുറി ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയ്ക്ക്. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോ റൂട്ടിന്റെ 77 റണ്‍സിന്റെയും ജോസ് ബട്ട്‌ലര്‍ നേടിയ 43 റണ്‍സിന്റെയും ബലത്തില്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് സ്വന്തമാക്കിയത്. കിവികള്‍ക്കായി മാറ്റ് ഹെന്റി 3 വിക്കറ്റുകള്‍ സ്വന്തമാക്കി
 
അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വില്‍ യംഗിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രചിന്‍ രവീന്ദ്ര ഡെവോണ്‍ കോണ്‍വെ സഖ്യം ഇംഗ്ലണ്ട് ബൗളിംഗ് നിരയെ തല്ലി ചതച്ച് കൊണ്ട് മുന്നേറുകയായിരുന്നു. മത്സരത്തില്‍ 83 പന്തില്‍ നിന്നുമാണ് കോണ്‍വെ ടൂര്‍ണമെന്റിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയത്. മൂന്നാമനായി ഇറങ്ങിയ ഇന്ത്യന്‍ വംശജന്‍ കൂടിയായ രചിന്‍ രവീന്ദ്രയും കിവികള്‍ക്ക് വേണ്ടി സെഞ്ചുറി നേടം സ്വന്തമാക്കി. 82 പന്തുകളില്‍ നിന്നാണ് രചിന്‍ രവീന്ദ്രയുടെ നേട്ടം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 30.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തീല്‍ 213 റണ്‍സെന്ന നിലയിലാണ് ന്യൂസിലന്‍ഡ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍