ലോകകപ്പിലെ ആദ്യ മത്സരത്തിനു മുന്‍പ് ഇന്ത്യക്ക് തിരിച്ചടി; സൂപ്പര്‍ താരത്തിനു ഡെങ്കിപ്പനിയെന്ന് റിപ്പോര്‍ട്ട്

വെള്ളി, 6 ഒക്‌ടോബര്‍ 2023 (07:59 IST)
ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്ക് വന്‍ തിരിച്ചടി. സൂപ്പര്‍താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കടുത്ത പനിയെ തുടര്‍ന്നാണ് താരത്തെ ഡെങ്കി പരിശോധനയ്ക്ക് വിധേയനാക്കിയത്. എട്ടാം തിയതി ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ടീം മാനേജ്‌മെന്റ് ഗില്ലുമായി സംസാരിക്കുമെന്നും ഇന്ന് വീണ്ടും ഡെങ്കി പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സ്‌പോര്‍ട്‌സ് കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിച്ച താരമാണ് ഗില്‍. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടത് ഗില്ലാണ്. ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുള്ള ഗില്‍ ആദ്യ മത്സരങ്ങളില്‍ കളിക്കാതിരുന്നാല്‍ അത് ഇന്ത്യക്ക് തിരിച്ചടിയാകും. 
 
ഞായറാഴ്ച ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം. ഉച്ചയ്ക്ക് രണ്ടിന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍