ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ 91 റണ്‍സ് വിജയം സ്വന്തമാക്കി പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 329 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 248 റണ്‍സില്‍ അവസാനിച്ചു. 43.1 ഓവറില്‍ ദക്ഷിണാഫ്രിക്ക ഓളൗട്ടാവുകയായിരുന്നു. ഇതോടെ 91 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം ടീം സ്വന്തമാക്കി.