അതൊക്കെ അങ്ങ് ഇന്ത്യയിൽ, ദക്ഷിണാഫ്രിക്കയിൽ അശ്വിന് തിളങ്ങാനാവില്ലെന്ന് ദക്ഷിണാഫ്രിക്കൻ നായകൻ

വ്യാഴം, 23 ഡിസം‌ബര്‍ 2021 (20:29 IST)
ഈ മാസം 26ന് സെഞ്ചുറിയൻ ടെസ്റ്റോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയ്ക്ക് മുൻപ് തന്നെ ഗ്രൗണ്ടിന് വെളിയിലുള്ള യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ നായകനായ ഡീൻ എൽഗാർ. ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിന് ദക്ഷിണാഫ്രിക്കയിൽ തിളങ്ങാനാവില്ലെന്നാണ് ഡീൻ എൽഗാർ അവകാശപ്പെടുന്നത്.
 
അശ്വിനെ നേരിടാന്‍ ഭയമില്ലെന്ന് പറഞ്ഞാണ് എല്‍ഗാര്‍ തുടങ്ങിയത്. ''ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവിടെ അശ്വിനെതിരെ കളിക്കുക എളുപ്പൢമല്ല. എന്നാൽ ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ അശ്വിൻ വലിയ വിജയമാകുമെന്ന് ഞാൻ കരുതുന്നില്ല. അശ്വിന്‍ വളരെ മികവുറ്റ ബൗളറാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളും കൂടിയാണ് അദ്ദേഹം. അക്കാര്യം ശ്രദ്ധിക്കും. ഇന്ത്യന്‍ നിരയിലെ ഏതെങ്കിലുമൊരു താരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുന്നത് പ്രധാനമാണ്. ഡീൻ എൽഗാർ പറഞ്ഞു.
 
അതേസമയം ഇന്ത്യ ടെസ്റ്റിൽ മികച്ച ടീമാണെന്നും ബൗളിങ് ഡിപ്പാർറ്റ്മ്മെന്റ് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡീൻ എൽഗാർ പറഞ്ഞു. എന്നാൽ പരിചിതമായ സാഹചര്യങ്ങളില്‍ കളിക്കുന്നത് ദക്ഷിണാഫ്രിക്കയെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍