ടെസ്റ്റ് പരമ്പര 2-0, 2-1 നോ ഇന്ത്യ നേടുമെന്നാണ് ക്രിക്കറ്റ് ആരാധകരും പ്രതീക്ഷിക്കുന്നത്. ബെഞ്ചിലടക്കം പ്രഗത്ഭരായ താരങ്ങളുടെ നിരയാണ് ഇന്ത്യയ്ക്കുള്ളത്. റിസർവ് താരങ്ങളെ മാത്രം വെച്ച് ഓസീസിനെതിരെ ഗാബ്ബയിൽ നേടാനായ വിജയവും ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്.
അതേസമയം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കീഴടക്കാനാവാത്ത ഇടമാണ് ദക്ഷിണാഫ്രിക്ക. 1992/93 സീസണ് മുതലിങ്ങോട്ട് ഏഴ് തവണ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനം. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ പര്യടനം നടത്തിയപ്പോള്‍ 1-2ന്റെ തോല്‍വി നേരിട്ടിരുന്നു.