ഒമിക്രോൺ ഭീതി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് കാണികളില്ലാതെ
തിങ്കള്‍, 20 ഡിസംബര്‍ 2021 (21:13 IST)
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല. ഒമിക്രോൺ വ്യാപനഭീതിയുടെ പശ്ചാത്തലത്തിലാണ് മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനമായത്.
നിലവില്‍ 2,000 കാണികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന കുറച്ചു കാണികള്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി. ഡിസംബര്‍ 26-നാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്.