ടെന്നീസ് താരം റാഫേൽ നദാലിന് കൊവിഡ്

തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (18:26 IST)
ടെന്നീസ് താരം റാഫേൽ നദാലിന് കൊവിഡ് സ്ഥിരീകരിച്ചു. പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം അബുദാബിയില്‍ നടന്ന മുബാദ്‌ല ടെന്നീസ് ടൂര്‍ണമെന്‍റിലൂടെ കോര്‍ട്ടില്‍ തിരിച്ചെത്തിയ നദാലിന് സ്പെയിനില്‍ തിരിച്ചെത്തിയശേഷം നടത്തിയ പിസിആര്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
 
ഒട്ടും സന്തോഷകരമല്ലാത്ത നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും വൈകാതെ സുഖം പ്രാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നദാൽ ട്വീറ്റ് ചെയ്‌തു. അവസാനം നടത്തിയ എല്ലാ പരിശോധനകളിലും നെഗറ്റീവാണ് ലഭിച്ചിരുന്നതെന്നും താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍