വാർണറെ കൈവിടില്ല, ടി20 ലോകകപ്പ് ഓസീസ് ഓപ്പണർമാരെ പ്രഖ്യാപിച്ച് ആരോൺ ഫിഞ്ച്

Webdunia
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (21:01 IST)
ഈ മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കായി ബാറ്റിങ് ഓപ്പൺ ചെയ്യുക താനും ഡേവിഡ് വാർണറും ആയിരിക്കുമെന്ന് വ്യക്തമാക്കി ഓസീസ് നായകൻ ആരോൺ ഫിഞ്ച്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ദയനീയമായ ഫോമിലൂടെ കടന്നുപോകുന്ന വാർണർക്ക് അശ്വാസം നൽകുന്നതാണ് നായകന്റെ പ്രഖ്യാപനം.
 
ടി20 ലോകകപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെ പറ്റി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ലോകകപ്പിലെ ഓസീസ് ഓപ്പണിങ് സഖ്യം എന്തായിരിക്കുമെന്ന് ഫിഞ്ച് വ്യക്തമാക്കിയത്. വാർണർ ഓസ്ട്രേലിയയ്ക്കായി കളിച്ചിട്ടുള്ള എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്. അദ്ദേഹം ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളിലാണ് എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല.ഫിഞ്ച് പറഞ്ഞു.
 
അതേസമയം കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് വാർണർ ഇപ്പോൾ കടന്നുപോകുന്നത്. മോശം ഫോമിനെ തുടർന്ന് ഐപിഎല്ലിന്റെ ആദ്യപാദത്തിൽ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്ന് വാർണറെ ഹൈദരാബാദ് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പ്ലേയിങ് ഇലവനിൽ നിന്നും താരത്തെ പുറത്താക്കിയിരുന്നു. ഈ സമയത്താണ് വാർണറെ പിന്തുണച്ച് കൊണ്ട് ഓസീസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article