ഐപിഎല്ലിനും മുൻപേ തന്നെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ടി20 പ്രതിഭകൾ നിറയെയുള്ള ഇന്ത്യയിൽ നിന്നും 15 അംഗത്തെ തിരെഞ്ഞെടുക്കുക എന്നത് എന്നും ബിസിസിഐയുടെ തലവേദനയാണ്. ഐപിഎല്ലിന് മുൻപുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ടീമിനെ തിരെഞ്ഞെടുത്തത് ഇപ്പോൾ അബദ്ധമായോ എന്ന നിലയിലായിരിക്കും ബിസിസിഐ ഇപ്പോൾ.
ലോക കപ്പിനായി ഇന്ത്യ തിരഞ്ഞെടുത്ത സംഘത്തിലെ താരങ്ങളുടെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നത്. നായകൻ കോലി മുതിൽ പോക്കറ്റ് ഡൈനാമോ എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന ഇഷാൻ കിഷൻ വരെ ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ ഫോം കണ്ടെത്താൻ പാടുപെടുകയാണ്. ടീമിന്റെ നെടുന്തൂൺ ആവുമെന്ന് കരുതപ്പെട്ടിരുന്ന സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്‌മയും ഇന്ത്യയെ അലട്ടുന്നുണ്ട്.
ബൗളർമാരിൽ ജസ്പ്രീത് ബുംറ, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ യു.എ.ഇയിലെ പ്രകടനവും അത്ര മികച്ചതല്ല. അതേസമയം രോഹിത് ശർമയുടെ പരിക്കും ഇന്ത്യയെ വലയ്ക്കുന്നുണ്ട്.ജസ്പ്രീത് ബുംറയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെങ്കിലും റണ്ണൊഴുക്ക് തടയാനാവുന്നില്ല.സിഎസ്‌കെയ്‌ക്കെതിരേ ഡെത്ത് ഓവറില്‍ തല്ലുവാങ്ങിയ ബുംറ കെകെആറിനെതിരേ മൂന്ന് വിക്കറ്റ് നേടിയെങ്കിലും 10ന് മുകളിലായിരുന്നു ഇക്കോണമി.ഭുവനേശ്വര്‍ കുമാര്‍ പൂര്‍ണ്ണ ഫിറ്റല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.