രണ്ടാം ഏകദിനത്തിന് മുൻപ് വേദനിപ്പിക്കുന്ന വാർത്ത പങ്കുവെച്ച് ഡേവിഡ് മില്ലർ

Webdunia
ഞായര്‍, 9 ഒക്‌ടോബര്‍ 2022 (08:45 IST)
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം നടക്കാനിരിക്കെ ദുഖകരമായ വാർത്ത പങ്കുവെച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. അർബുദബാധിതയായ തൻ്റെ കുഞ്ഞ് ആരാധിക മരിച്ച വിവരമാണ് മില്ലർ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. മില്ലറുടെ ഏറ്റവും അടുത്ത സുഹൃത്തിൻ്റെ മകളാണ് അർബുദം ബാധിച്ച് മരണപ്പെട്ടത്.
 
ഞാൻ ഒരുപാട് മിസ് ചെയ്യും. എനിക്കറിയാവുന്നതിൽ ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ. നീ നന്നായിട്ട് പോരാടി. നിൻ്റെ മുഖത്തെ പുഞ്ചിരി എപ്പോഴും പോസിറ്റിവിറ്റി നിറയ്ക്കുന്നതായിരുന്നു.ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കാന്‍ നീയെന്നെ പഠിപ്പിച്ചു. നിന്നോടൊപ്പം ചെറിയ ദൂരം താണ്ടാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. മില്ലർ കുറിച്ചു.
 
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിക്കുന്നതിൽ മില്ലറുടെ പ്രകടനം നിർണായകമായിരുന്നു. പുറത്താവാതെ 75 റൺസാണ് ആദ്യ ഏകദിനത്തിൽ മില്ലർ സ്വന്തമാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article