ട്വന്റി 20 ലോകകപ്പിനായി എല്ലാ ടീമുകളും ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകളെല്ലാം തങ്ങളുടെ സ്‌ക്വാഡ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടി ക്രിക്കറ്റില്‍ പ്രതിഭ തെളിയിച്ച താരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ഒരുവിധം എല്ലാ ടീമുകളും സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ ടീമുകളിലും സ്‌ക്വാഡില്‍ ഇടംപിടിച്ച ചില താരങ്ങള്‍ ഇപ്പോഴും മോശം ഫോമിലാണ്. നിലവില്‍ മോശം ഫോമിലുള്ള താരങ്ങളെ വെച്ച് ഒരു പ്ലേയിങ് ഇലവന്‍ ഉണ്ടാക്കിയാല്‍ എങ്ങനെയിരിക്കും? ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ച താരങ്ങളില്‍ മോശം ഫോമിലുള്ള താരങ്ങളെ വെച്ച് ഒരു പ്ലേയിങ് ഇലവന്‍ ഉണ്ടാക്കി നോക്കാം.