'ഇങ്ങനെ സെഞ്ചുറി അടിച്ചുകൂട്ടാന്‍ നിങ്ങള്‍ എന്താണ് തിന്നുന്നത്,'; ജോ റൂട്ടിനോട് ആകാശ് ചോപ്ര

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2021 (13:08 IST)
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തുന്ന ഇംഗ്ലണ്ട് നായകനോട് രസകരമായ ചോദ്യങ്ങളുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെ മുന്നില്‍ നയിക്കുകയാണ് റൂട്ട് ചെയ്യുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു. 
 
'ജോ റൂട്ട്, നിങ്ങള്‍ എന്താണ് കഴിക്കുന്നത്? ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ കുമ്പിടുന്നു. മൂന്നാം ടെസ്റ്റ് കളിക്കുന്ന റൂട്ട് ഇതിനോടകം മൂന്ന് സെഞ്ചുറി നേടികഴിഞ്ഞു. ഈ വര്‍ഷം തന്റെ പേരില്‍ സ്വന്തമാക്കിയിരിക്കുകയാണ് റൂട്ട്. 86 ശതമാനം അര്‍ധ സെഞ്ചുറികളും ഈ വര്‍ഷം റൂട്ട് സെഞ്ചുറികളാക്കിയിട്ടുണ്ട്. ഇത് വളരെ അപൂര്‍വ്വമാണ്. വേറെ ഏതോ ഗ്രഹത്തില്‍ നിന്നുള്ളയാളാണ് റൂട്ട്. സ്വന്തം ഈഗോ മാറ്റിവച്ചാണ് റൂട്ട് മികച്ച ഇന്നിങ്‌സുകള്‍ കളിക്കുന്നത്,' ആകാശ് ചോപ്ര പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article