ഇത് ശരിയാകില്ല, കോലി ഉടന്‍ സച്ചിനെ വിളിക്കൂ; ഉപദേശവുമായി ഗവാസ്‌കര്‍

വ്യാഴം, 26 ഓഗസ്റ്റ് 2021 (11:24 IST)
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മോശം ഫോമില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. 'കോലി അടിയന്തരമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഉപദേശം തേടണമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കോലി നിര്‍ബന്ധമായും സച്ചിനെ വിളിക്കണം. അദ്ദേഹത്തില്‍ നിന്ന് ഉപദേശം തേടണം. ഇനി എന്താണ് ഞാന്‍ ചെയ്യേണ്ടതെന്ന് കോലി സച്ചിനോട് ചോദിച്ച് മനസിലാക്കണം,' ഗവാസ്‌കര്‍ പറഞ്ഞു. 
 
'2003ല്‍ ഓസ്ട്രേലിയക്കെതിരെ തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ സിഡ്നിയില്‍ എങ്ങനെയാണോ സച്ചിന്‍ തിരിച്ചുവന്നത് അതുപോലെ തിരിച്ചുവരാന്‍ കോലിക്ക് സാധിക്കും. എന്നാല്‍, അതിന് കോലി എത്രയും പെട്ടെന്ന് സച്ചിനെ വിളിച്ച് ഉപദേശം തേടണം. സച്ചിന്‍ സിഡ്നിയില്‍ ചെയ്തതുപോലെ കവര്‍ ഡ്രൈവുകള്‍ കളിക്കില്ലെന്ന് ഉറപ്പിച്ച് ക്രീസിലിറങ്ങാന്‍ കോലിയും തയാറാവണം. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലേതുപോലെ ഓഫ് സൈഡില്‍ നന്നായി പുറത്തേക്ക് പോകുന്ന പന്തില്‍ ബാറ്റെവെച്ചാണ് കോലി തുടര്‍ച്ചയായി പുറത്താവുന്നത്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഓഫ് സ്റ്റംപിന് പുറത്ത് ആറോ ഏഴോ സ്റ്റംപിലൂടെ പോകുന്ന പന്ത് കളിക്കാന്‍ ശ്രമിച്ചാണ് കോലി കൂടുതലും പുറത്താകുന്നത്,' ഗവാസ്‌കര്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍