കളിയാക്കി ഇംഗ്ലണ്ട് ആരാധകര്‍; അധികം സന്തോഷിക്കേണ്ട, പരമ്പര 1-0 ആണെന്ന് സിറാജ് (വീഡിയോ)

വ്യാഴം, 26 ഓഗസ്റ്റ് 2021 (10:19 IST)
ലീഡ്‌സിലെ ഹെഡിങ്‌ലി ടെസ്റ്റില്‍ ആദ്യദിനം തന്നെ അടിതെറ്റിയ ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകര്‍. ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഇംഗ്ലണ്ട് ആരാധകര്‍ കൂക്കിവിളിച്ചു. 

We expected this from the England spectators. Just wait and see how many wickets Mohammed Siraj is going to take in this match.#3rdTest #INDvENG pic.twitter.com/yOx8oLYsK5

— shhh! (@shh16920) August 25, 2021
ഒന്നാം ദിനം അവസാന സെഷനിലാണ് ഇംഗ്ലണ്ട് ആരാധകരും മുഹമ്മദ് സിറാജും ഏറ്റുമുട്ടിയത്. ബൗളിങ്ങിന് ശേഷം ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാന്‍ വരികയായിരുന്നു സിറാജ്. ആ സമയത്ത് ഇംഗ്ലണ്ട് കാണികള്‍ സിറാജിനോട് സ്‌കോര്‍ എത്രയായെന്ന് ചോദിച്ചു. ഇന്ത്യ എത്ര റണ്‍സ് എടുത്തെന്ന് പറയാമോ എന്നാണ് പല കാണികളും ചോദിച്ചത്. ഇത് കേട്ടതും സിറാജ് വളരെ കൂളായി മറുപടി നല്‍കി. ഇപ്പോള്‍ പരമ്പര 1-0 ത്തിന് ഇന്ത്യ ലീഡ് ചെയ്യുകയാണെന്ന് സിറാജ് കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഇംഗ്ലണ്ട് ഇതുവരെ ഒരു കളി പോലും ജയിച്ചിട്ടില്ല എന്നും സിറാജ് ആരാധകരെ ഓര്‍മിപ്പിച്ചു. ഇതിന്റെ വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍