1000ന് മുകളിൽ ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം കൊയ്ത് ബ്രോഡ്- ആൻഡേഴ്സൺ സഖ്യം, തകർത്തത് ഷെയ്ൻ വോൺ- മഗ്ര സഖ്യത്തെ

Webdunia
ഞായര്‍, 19 ഫെബ്രുവരി 2023 (10:13 IST)
ടെസ്റ്റ് ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട് താരങ്ങൾ. ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇംഗ്ലണ്ടിൻ്റെ പേസർമാരായ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും റെക്കോർഡ് നേട്ടം കുറിച്ചത്.
 
ടെസ്റ്റ് ക്രിക്കറ്റിൽ 1002 വിക്കറ്റുകളെന്ന നേട്ടമാണ് ആൻഡേഴ്സൺ- സ്റ്റുവർട്ട് ബ്രോഡ് സഖ്യം സ്വന്തമാക്കിയത്. 1001 വിക്കറ്റുകൾ സ്വന്തം പേരിലുണ്ടായിരുന്ന ഓസീസ് ഇതിഹാസസഖ്യമായ ഷെയ്ൻ വോൺ- ഗ്ലെൻ മഗ്രാത്ത് സഖ്യത്തിൻ്റെ റെക്കോർഡാണ് ഇംഗ്ലണ്ട് പേസ് ദ്വയം തിരുത്തിയത്. ടെസ്റ്റിൽ ആൻഡേഴ്സൺ 678ഉം ബ്രോഡ് 571 ഉം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ബ്രോഡ് 2003ലും ആൻഡേഴ്സൺ 2003ലുമാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article