കുറേയായില്ലേ ഐപിഎല്‍ കളിക്കുന്നു, എന്നിട്ടും ഇന്ത്യയില്‍ മുട്ടിടിക്കുന്നു; ഡേവിഡ് വാര്‍ണറെ പരിഹസിച്ച് ഗംഭീര്‍

ശനി, 18 ഫെബ്രുവരി 2023 (08:25 IST)
ഇന്ത്യന്‍ സാഹചര്യത്തിലെ മോശം പ്രകടനത്തില്‍ ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണറെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇന്ത്യയില്‍ ഐപിഎല്‍ ഇത്ര വര്‍ഷമായി കളിച്ചിട്ടും ടെസ്റ്റില്‍ പതറുന്നത് എന്തുകൊണ്ടാണെന്ന് ഗംഭീര്‍ ചോദിച്ചു. ഒന്നാം ടെസ്റ്റില്‍ പരാജയപ്പെട്ട വാര്‍ണര്‍ രണ്ടാം ടെസ്റ്റില്‍ വെറും 15 റണ്‍സിന് പുറത്തായി. അതിനു പിന്നാലെയാണ് ഗംഭീറിന്റെ വിമര്‍ശനം. 
 
' വാര്‍ണറിന്റെ ഇന്നിങ്‌സ് കണ്ടാല്‍ ഒരു സംശയവുമില്ലാതെ പറയാം അദ്ദേഹം വളരെ വ്യക്തമായി പതറുകയാണ്. തനിക്കെതിരെ മികച്ച റെക്കോര്‍ഡ് ഉള്ള അശ്വിനെതിരെ മാത്രമല്ല മുഹമ്മദ് സിറാജിനെതിരെയും മുഹമ്മദ് ഷമിക്കെതിരെയും വാര്‍ണര്‍ പതറുന്നു. ഇത് വാര്‍ണറിന്റെ മൂന്നാമത്തെ ഇന്ത്യന്‍ പര്യടനമാണ്, മാത്രമല്ല 15 വര്‍ഷമായി വാര്‍ണര്‍ ഐപിഎല്‍ കളിക്കുന്നു. ഇന്ത്യയില്‍ ഒരുപാട് കളികള്‍ കളിച്ച അനുഭവം ഓസ്‌ട്രേലിയയ്ക്കുണ്ട്. ഇന്ത്യയിലും ഇംഗ്ലണ്ടിലും വാര്‍ണര്‍ വല്ലാതെ പതറുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ മാത്രമാണ് വാര്‍ണര്‍ മികച്ച ബാറ്റര്‍, പുറത്ത് കളിക്കുമ്പോള്‍ അങ്ങനെയല്ല,' ഗംഭീര്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍