ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനിടെയാണ് സംഭവം. ഓസീസിന്റെ 19-ാം ഓവറില്‍ ലബുഷാനെയ്ക്കാണ് അശ്വിന്‍ ഇത്തവണ താക്കീത് നല്‍കിയത്. പന്തെറിയുന്നതിനു മുന്‍പ് ക്രീസില്‍ നിന്ന് ലബുഷാനെ ഇറങ്ങുന്നത് കണ്ട അശ്വിന്‍ പാതിവഴിയില്‍ ഡെലിവറി നിര്‍ത്തി. താക്കീത് എന്ന പോലെ ലബുഷാനെയെ ഒരു നോട്ടവും നോക്കി.