ഒളിക്യാമറ പണിയായി; ചേതന്‍ ശര്‍മ രാജിവെച്ചു

വെള്ളി, 17 ഫെബ്രുവരി 2023 (11:31 IST)
ഒളിക്യാമറ വിവാദത്തിനു പിന്നാലെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രാജിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ രാജിക്കത്ത് സ്വീകരിച്ചതായാണ് വിവരം. നേരത്തെ സീ ന്യൂസ് ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ നിരവധി വിവാദ വെളിപ്പെടുത്തലുകളാണ് ചേതന്‍ ശര്‍മ നടത്തിയത്. ഇതേ തുടര്‍ന്ന് ബിസിസിഐ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 
 
ഹാര്‍ദിക് പാണ്ഡ്യ അടക്കമുള്ള യുവതാരങ്ങള്‍ അഴസരത്തിനായി തന്നെ കാണാന്‍ വരുന്നു, വിരാട് കോലി - രോഹിത് ശര്‍മ ഈഗോ പ്രശ്‌നം, ഫിറ്റ്‌നസ് ഇല്ലാത്ത താരങ്ങള്‍ കുത്തിവയ്‌പ്പെടുക്കുന്നു, സൗരവ് ഗാംഗുലി - വിരാട് കോലി പ്രശ്‌നം തുടങ്ങിയവയെല്ലാമാണ് ചേതന്‍ ശര്‍മ ഒളിക്യാമറ വിവാദത്തില്‍ വെളിപ്പെടുത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍