ലാപ്പ്ടോപ്പിൽ അശ്വിൻ്റെ ബോളിങ് മണിക്കൂറുകളോളം കണ്ടു, ഭാര്യ ദേഷ്യപ്പെട്ടെന്ന് നഥാൻ ലിയോൺ

വ്യാഴം, 16 ഫെബ്രുവരി 2023 (20:58 IST)
ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് ആർ അശ്വിൻ്റെ പന്തുകളെ കുറിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നതായി ഓസ്ട്രേലിയൻ താരം നഥാൻ ലിയോൺ. മണിക്കൂറുകളോളം അശ്വിൻ്റെ വീഡിയോ കണ്ടിരുന്നതോടെ ഭാര്യ തന്നോട് ദേഷ്യപ്പെട്ടതായും ഓസീസ് താരം പറഞ്ഞു.
 
അശ്വിനിൽ നിന്നും വളരെ വ്യത്യസ്തനായ ബൗളറാണ് ഞാൻ. ഇബിടെ വരുന്നതിന് മുൻപ് ലാപ്ടോപ്പിൽ മണിക്കൂറുകളോളം അശ്വിൻ്റെ വീഡിയോകൾ കണ്ടിരുന്നു. എൻ്റെ ഭാര്യ അതിൽ ദേഷ്യപ്പെടുകയും ചെയ്തു. ക്രിക്കറ്റിൽ എതിരാളികളെ നോക്കി പഠിക്കുകയും വളരുകയും ചെയ്യുക എന്നതാണ് പ്രധാനം. ലിയോൺ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍