അതിവേഗത്തിൽ 450 വിക്കറ്റ്, റെക്കോർഡ് നേട്ടത്തിൽ കുംബ്ലെയെയും ഷെയ്ൻ വോണിനെയും പിന്നിലാക്കി അശ്വിൻ

വ്യാഴം, 9 ഫെബ്രുവരി 2023 (15:08 IST)
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസീസ് വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയെ പുറത്താക്കിയതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിലെ സുപ്രധാനമായ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ രവിചന്ദ്ര അശ്വിൻ.89 ടെസ്റ്റിൽ നിന്നാണ് അശ്വിൻ്റെ നേട്ടം. 80 ടെസ്റ്റിൽ നിന്നും 450 വിക്കറ്റുകൾ നേടിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ മാത്രമാണ് അശ്വിൻ്റെ മുന്നിലുള്ളത്.
 
93 മത്സരങ്ങളിൽ നിന്ന് 450 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ, 100 മത്സരങ്ങളിൽ നിന്ന് 450 വിക്കറ്റ് നേടിയ ഓസീസിൻ്റെ ഗ്ലെൻ മഗ്രാത്, 101  മത്സരങ്ങളിൽ നിന്ന് 450 വിക്കറ്റ് നേടിയ ഓസീസിൻ്റെ ഷെയ്ൻ വോൺ എന്നിവരാണ് അശ്വിന് പിന്നിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങളിൽ 619 വിക്കറ്റുകളുള്ള അനിൽ കുംബ്ലെ മാത്രമാണ് അശ്വിന് മുന്നിലുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍