ഇരു ടീമിലുമുള്ളത് മികച്ച 22 കളിക്കാരാണ്, പിച്ചിനെ ഇങ്ങനെ പേടിക്കണോ? ഓസീസിനെ ചൊറിഞ്ഞ് രോഹിത്

ബുധന്‍, 8 ഫെബ്രുവരി 2023 (19:35 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യ സ്പിന്നർമാർക്ക് അനുകൂലമായി പിച്ചൊരുക്കുന്നു എന്ന ആരോപണത്തിനാണ് രോഹിത് മറുപടി നൽകിയത്.
 
പിച്ചിനെ വെറുതെ വിട്ട് അഞ്ച് ദിവസമുള്ള ടെസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രോഹിത് പറഞ്ഞു. പിച്ചിനെ പറ്റിയുള്ള ആശങ്കകൾ മാറ്റിവെയ്ക്കു. ഇരുടീമുകളിലുമുള്ളത് മികച്ച 22 കളിക്കാരാണ്. കാര്യങ്ങൾ ലളിതമാണ്. പിച്ചിൽ ടേണുണ്ടാകുമോ സീമുണ്ടാകുമോ എന്നൊന്നും ആശങ്കപ്പെടേണ്ടതില്ല. ഗ്രൗണ്ടിലിറങ്ങി മികച്ച പ്രകടനം നടത്തുന്നതിൽ ശ്രദ്ധിക്കു.രോഹിത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍