പരിക്ക് മാറി തിരിച്ചെത്തിയാൽ റിഷഭ് പന്തിൻ്റെ മുഖം നോക്കി ഒരെണ്ണം കൊടുക്കും: കാരണം വ്യക്തമാക്കി കപിൽദേവ്

ബുധന്‍, 8 ഫെബ്രുവരി 2023 (14:33 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്തിൻ്റെ സാന്നിധ്യമാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റിഷഭ് പന്തിന് അടുത്ത ആറ് മാസക്കാലത്ത് കളിക്കാനാകില്ല. ഈ സാഹചര്യത്തിൽ പന്ത് പരിക്ക് മാറി ഗ്രൗണ്ടിലെത്തുമ്പോൾ മുഖത്തൊരു അടി കൊടുക്കുമെന്ന് പറയുകയാണ് ഇതിഹാസ താരമായ കപിൽദേവ്.
 
കാർ അപകടത്തിൽ പരിക്കേറ്റ റിഷഭ് പന്ത് ഇന്ത്യൻ ടീമിൻ്റെ സന്തുലനാവസ്ഥ തെറ്റിച്ചെന്ന് കപിൽദേവ് പറയുന്നു. എനിക്ക് അവനെ ഇഷ്ടമാണ്.അവൻ എത്രയും വേഗം പരിക്ക് മാറി കളിക്കളത്തിൽ തിരിച്ചെത്തുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവൻ്റെ അശ്രദ്ധ മൂലമുള്ള അപകടമാണ് ടീമിൻ്റെ സന്തുലനാവസ്ഥ തെറ്റിച്ചത്. പന്തിനോട് സ്നേഹവും വാത്സല്യവുമുള്ളപ്പോൾ തെന്ന് ദേഷ്യവും തോന്നുന്നുണ്ട്.എന്താണ് ഇന്നത്തെ ചെറുപ്പക്കാർ ഇങ്ങനെ അശ്രദ്ധരാകുന്നത്. അതുകൊണ്ട് തന്നെ അവൻ ഗ്രൗണ്ടിൽ തിരിച്ചെത്തുമ്പോൾ അവൻ്റെ മുഖത്ത് ഒരടി നൽകാനായി കാത്തിരിക്കുകയാണ് ഞാൻ. കപിൽദേവ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍