അവനെ ആരും അധികം ആഘോഷിച്ചില്ല, തൻ്റെ ഇഷ്ടപ്പെട്ട ഓപ്പണറാരെന്ന് വെളിപ്പെടുത്തി അശ്വിൻ

വ്യാഴം, 16 ഫെബ്രുവരി 2023 (17:30 IST)
ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണർമാരിൽ ഒരാൾ മുൻ ഇന്ത്യൻ താരം മുരളി വിജയ് ആണെന്ന് ഇന്ത്യൻ ഓഫ്സ്പിന്നർ രവിചന്ദ്ര അശ്വിൻ. ഇതിഹാസ ഓപ്പണിങ് താരങ്ങളായ വിരേന്ദർ സെവാഗും സുനിൽ ഗവാസ്കറും കഴിഞ്ഞാൽ മുരളി വിജയിയെയാണ് താൻ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണറായി പരിഗണിക്കുന്നതെന്ന് അശ്വിൻ പറഞ്ഞു.
 
മുരളി വിജയും, പുജാരയും ഇന്ത്യൻ ക്രിക്കറ്റിൽ അധികം ആഘോഷിക്കപ്പെടാത്ത താരങ്ങളാണെന്നും ടെസ്റ്റ് ക്രിക്കറ്റിൽ ശ്രമകരമായ കാര്യങ്ങളാണ് അവർ ചെയ്തിട്ടുള്ളതെന്നും അശ്വിൻ കൂട്ടിചേർത്തു. 2013 മുതൽ ടീമിൻ്റെ ഫസ്റ്റ് ചോയ്സ് ഓപ്പണറായ മുരളി വിജയ് 2018വരെ ലോകത്തിലെ തന്നെ മികച്ച ടെസ്റ്റ് ഓപ്പണറായിരുന്നു.
 
ഇന്ത്യയ്ക്കായി 61 ടെസ്റ്റുകളിൽ നിന്ന് 48.29 ശരാശരിയിൽ 3982 റൺസാണ് മുരളി വിജയ് നേടിയിട്ടുള്ളത്. ഇതിൽ 12 സെഞ്ചുറികളും 15 അർധസെഞ്ചുറികളും ഉൾപ്പെടുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍