India vs Australia 2nd Test: ടോസ് ഓസ്‌ട്രേലിയയ്ക്ക്, കരുതലോടെ വാര്‍ണറും ഖവാജയും

വെള്ളി, 17 ഫെബ്രുവരി 2023 (10:43 IST)
India vs Australia 2nd Test: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന് തുടക്കം. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 14 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഓസീസ് 50 റണ്‍സെടുത്തിട്ടുണ്ട്. 29 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 15 റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് ക്രീസില്‍. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ കളി ജയിച്ച ഇന്ത്യ 1-0 ത്തിനു മുന്നിലാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍