അനിൽ കുംബ്ലെ 10 വിക്കറ്റ് നേടിയത് ഡൽഹിലാണെന്ന് മറക്കരുത്, ഓസീസിന് മുന്നറിയിപ്പുമായി അജയ് ജഡേജ

വ്യാഴം, 16 ഫെബ്രുവരി 2023 (15:28 IST)
ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം അജയ് ജഡേജ. നാഗ്പൂരിന് പിന്നാലെ കളിക്കുന്ന ഡൽഹിയിലെ പിച്ചും സ്പിന്നിനെ സഹായിക്കുന്ന തരത്തിലാകുമെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് മുൻ താരത്തിൻ്റെ താക്കീത്.
 
ഡൽഹിയിലെ പിച്ചിൽ പന്ത് താഴ്ന്ന് വരാൻ സാധ്യത കൂടുതലാണ്. പിച്ചിൽ കുറച്ച് പുല്ലെങ്കിലും ഉണ്ടായാൽ ബാറ്റിംഗ് അനുകൂലമാകുന്ന പിച്ചാകും. പാകിസ്ഥാനെതിരെ അനിൽ കുംബ്ലെ 10 വിക്കറ്റും സ്വന്തമാക്കിയ പിച്ചാണിത്. അതിനാൽ തന്നെ സ്പിന്നർമാരെ ഉറപ്പായും സഹായിക്കുന്ന പിച്ചാകും ഡൽഹിയിലേത്. ജഡേജ ക്രിക്ക്ബസിനോട് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍