ശ്രേയസ് അയ്യര്‍ വന്നപ്പോള്‍ സൂര്യകുമാര്‍ പുറത്ത് !

വെള്ളി, 17 ഫെബ്രുവരി 2023 (11:10 IST)
ആദ്യ ടെസ്റ്റില്‍ തിളങ്ങാതിരുന്ന സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കി ഇന്ത്യ. പരുക്ക് ഭേദമായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയതോടെയാണ് സൂര്യകുമാറിന് ടീമില്‍ സ്ഥാനം നഷ്ടമായത്. ശ്രേയസ് എത്തുമ്പോള്‍ സൂര്യകുമാര്‍ പുറത്തിരിക്കേണ്ടി വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒന്നാം ടെസ്റ്റില്‍ നിന്ന് വേറെ മാറ്റങ്ങളൊന്നും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇല്ല. 
 
രണ്ടാം ടെസ്റ്റ്, ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രികര്‍ ഭരത്, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍