ഐപിഎൽ പതിനാറാം സീസൺ മാർച്ച് 31ന് തുടങ്ങും, ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മിൽ

വെള്ളി, 17 ഫെബ്രുവരി 2023 (18:35 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ പതിപ്പിന് മാർച്ച് 31ന് അഹമ്മദാബാദിൽ തുടക്കമാകും. പ്രഥമ വനിതാ ഐപിഎൽ സീസൺ പൂർത്തിയാക്കി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഐപിഎൽ പതിനാറാൻ സീസൺ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ആദ്യ മത്സരം.
 
ഏപ്രിൽ ഒന്നിന് പഞ്ചാബ് കിങ്ങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലും ലഖ്നൗ സൂപ്പർ ജയൻ്സും ഡളി ക്യാപ്പിറ്റൽസും തമ്മിലും മത്സരമുണ്ട്. സീസണിൽ ലീഗ് ഘട്ടത്തിൽ 70 മത്സരങ്ങളാണുണ്ടാവുക. മാർച്ച് 31 മുതൽ മേയ് 24വരെയാണ് ലീഗ് ഘട്ടം. മുൻപത്തേത് പോലെ ഓരോ ടീമിനും 7 ഹോം മത്സരങ്ങളും 7 എവേ മത്സരങ്ങളുമാണ് ഉണ്ടാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍