India vs Australia 2nd Test Live Score Board: വിട്ടുകൊടുക്കാതെ പൊരുതി അക്ഷര്‍ പട്ടേലും അശ്വിനും; ഇന്ത്യക്ക് 262 റണ്‍സ്, ഓസീസിനേക്കാള്‍ ഒരു റണ്‍സ് അകലെ

Webdunia
ശനി, 18 ഫെബ്രുവരി 2023 (16:28 IST)
India vs Australia 2nd Test Live Score Board: ഡല്‍ഹി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 262 റണ്‍സിന് ഓള്‍ഔട്ട്. 139-7 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത് അക്ഷര്‍ പട്ടേലും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നാണ്. അക്ഷര്‍ പട്ടേല്‍ 115 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 74 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. അശ്വിന്‍ 71 പന്തില്‍ 37 റണ്‍സ് നേടി. അക്ഷറും അശ്വിനും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിരാട് കോലി (44), രോഹിത് ശര്‍മ (32), രവീന്ദ്ര ജഡേജ (26) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. 
 
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറില്‍ നിന്ന് ഒരു റണ്‍സ് അകലെയാണ് ഇന്ത്യ. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സാണ് നേടിയത്. 
 
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നഥാന്‍ ലിന്‍ 29 ഓവറില്‍ 67 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. രോഹിത്, രാഹുല്‍, പുജാര, ശ്രേയസ് അയ്യര്‍, ശ്രികര്‍ ഭരത് എന്നിവരുടെ വിക്കറ്റുകളാണ് ലിന്‍ നേടിയത്. മാത്യു കുഹെന്‍മന്‍, ടോഡ് മര്‍ഫി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും സ്വന്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article