ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഡേവിഡ് വാര്‍ണര്‍ രണ്ടാം ഇന്നിങ്‌സില്‍ കളിക്കില്ല; കാരണം ഇതാണ്

ശനി, 18 ഫെബ്രുവരി 2023 (11:45 IST)
ഡല്‍ഹി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്കായി ഡേവിഡ് വാര്‍ണര്‍ കളിച്ചേക്കില്ല. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ താരത്തിനു പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ണര്‍ രണ്ടാം ഇന്നിങ്‌സില്‍ കളിച്ചേക്കില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ഒന്നാം ഇന്നിങ്‌സില്‍ 15 റണ്‍സെടുത്ത് പുറത്തായ വാര്‍ണര്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ഫീല്‍ഡ് ചെയ്തിരുന്നില്ല. മെഡിക്കല്‍ സ്റ്റാഫ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പരുക്ക് ഗുരുതരമാണെങ്കില്‍ വാര്‍ണര്‍ക്ക് ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളും നഷ്ടമാകും. വാര്‍ണര്‍ക്ക് പകരം മാറ്റ് റെന്‍ഷോ ടീമില്‍ സ്ഥാനം പിടിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍