'പണ്ടത്തെ ചങ്കരന്‍..'; നിരാശപ്പെടുത്തി വീണ്ടും രാഹുല്‍, എന്തൊരു കഷ്ടമെന്ന് ആരാധകര്‍

ശനി, 18 ഫെബ്രുവരി 2023 (10:21 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും നിരാശപ്പെടുത്തി കെ.എല്‍.രാഹുല്‍. ഡല്‍ഹി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വെറും 17 റണ്‍സെടുത്ത് പുറത്ത്. തുടര്‍ച്ചയായി ടെസ്റ്റില്‍ പരാജയപ്പെടുകയാണ് രാഹുല്‍. നാഗ്പൂര്‍ ടെസ്റ്റില്‍ രാഹുലിന്റെ സമ്പാദ്യം വെറും 20 റണ്‍സ് മാത്രമായിരുന്നു. റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന രാഹുലിന് വീണ്ടും അവസരങ്ങള്‍ നല്‍കുന്നതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. 
 
യുവതാരം ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് കെ.എല്‍.രാഹുലിന് ഇന്ത്യ വീണ്ടും അവസരങ്ങള്‍ നല്‍കുന്നത്. ഇതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. 2022 ല്‍ എട്ട് ഇന്നിങ്സുകളില്‍ നിന്ന് വെറും 137 റണ്‍സാണ് രാഹുല്‍ നേടിയിരിക്കുന്നത്. ഗില്‍ ആകട്ടെ ആറ് ഇന്നിങ്സുകളില്‍ നിന്ന് 178 റണ്‍സ് നേടിയിട്ടുണ്ട്. മാത്രമല്ല സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ രാഹുലിനേക്കാള്‍ നന്നായി കളിക്കാനുള്ള മികവ് ഗില്ലിനുണ്ട്. സ്വീപ്പ് ഷോട്ടുകളില്‍ ഗില്‍ മികവ് പുലര്‍ത്തുന്ന താരമാണ്. ഇത്രയും അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ഗില്ലിനെ കണ്ടില്ലെന്ന് നടിച്ചത് മോശമായെന്നാണ് വിമര്‍ശനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍