വിന്‍ഡീസ് ടീമില്‍ ഉറ്റസുഹൃത്തുക്കളാണെങ്കിലും ഐപിഎല്ലില്‍ ചിരകാലവൈരികളായ താരങ്ങളാണ് ഡ്വയ്ന്‍ ബ്രാവോയും കിറോണ്‍ പൊള്ളാര്‍ഡും. ഐപിഎല്ലിലെ ചിരവൈരികളായ ചെന്നൈയുടെയും മുംബൈയുടെയും ഇതിഹാസതാരങ്ങളാണ് ഇരുവരും. ഇത്തവണത്തെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയതോടെ ആകെ ഐപിഎല്‍ കിരീടനേട്ടങ്ങളുടെ എണ്ണത്തില്‍ മുംബൈയ്‌ക്കൊപ്പമെത്താന്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു.
ഇതോടെ ചെന്നൈ സൂപ്പര്‍കിംഗ്‌സാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമെന്ന അഭിപ്രായവുമായെത്തിയിരിക്കുകയാണ് സീസണിലെ ചെന്നൈയുടെ ബൗളിംഗ് പരിശീലകനായ ഡ്വയ്ന്‍ ബ്രാവോ. മുംബൈയുടെ ഇതിഹാസതാരവും സീസണിലെ ബാറ്റിംഗ് പരിശീലകനുമായ കിറോണ്‍ പൊള്ളാര്‍ഡിനൊപ്പമുള്ള സൗഹൃദസംഭാഷണത്തിനിടയിലാണ് ബ്രാവോ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.