ധോനിക്ക് കീഴിൽ വളരണം, ധോനിക്ക് കീഴിൽ ഇനിയും കളിക്കാനാണ് ആഗ്രഹം: ശിവം ദുബെ

വ്യാഴം, 1 ജൂണ്‍ 2023 (14:46 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്രസിംഗ് ധോനിയ്ക്ക് കീഴില്‍ കളി തുടരാനാണ് ആഗ്രഹമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ശിവം ദുബെ. അതിനാല്‍ തന്നെ അടുത്ത സീസണിലും ധോനി ടീമില്‍ തുടരണമെന്നാണ് ആഗ്രഹമെന്നും ദുബെ പറയുന്നു.
 
ധോനി അടുത്ത സീസണില്‍ കളിക്കുമോ എന്ന കാര്യം എനിക്കറിയില്ല. പക്ഷേ ധോനിയെ ഞങ്ങള്‍ക്ക് വേണം. ധോനിക്ക് കീഴില്‍ വളരാനാണ് ഞങ്ങള്‍ക്ക് ആഗ്രഹം. എന്റെ ചിന്തകള്‍ക്ക് വ്യക്തത നല്‍കിയത് ധോനിയാണ്. എന്റെ റോള്‍ എന്താണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്റെ റണ്‍റേറ്റ് ഉയര്‍ത്തണമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാന്‍ നേരത്തെ പോയാലും പ്രശ്‌നമില്ല എന്നാല്‍ തന്നിരിക്കുന്ന ടാസ്‌ക് നേരത്തെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ദുബെ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍