ധോനി എന്നെ ഒരിക്കലും തെറ്റായ വഴിയിൽ കൊണ്ടുപോകില്ലെന്ന് അറിയാമായിരുന്നു: തുഷാർ ദേശ്പാണ്ഡെ

വ്യാഴം, 1 ജൂണ്‍ 2023 (20:23 IST)
എം എസ് ധോനി തന്നെ ഒരിക്കലും തെറ്റായ വഴിയില്‍ കൊണ്ടുപോകില്ലെന്ന് തനിക്കറിയാമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫാസ്റ്റ് ബൗളര്‍ തുഷാര്‍ ദേശ്പാണ്ഡെ. ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍.
 
ഐപിഎല്ലിലെ 16 മത്സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളാണ് ദേശ്പാണ്ഡെ വീഴ്ത്തിയത്. ധോനി കാര്യങ്ങള്‍ ലളിതമാക്കുകയാണ് ചെയ്യുന്നത്. മോശം സമയങ്ങളില്‍ ധോനി നിങ്ങള്‍ക്കൊപ്പമുണ്ടാകും. കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമല്ലെങ്കില്‍ വഴികാട്ടുകയും വെളിച്ചം കാണിക്കുകയും ചെയ്യുന്ന ഒരാളാണ് ധോനി. ഒരു സൈനികനെ പോലെ ധോനി പറയുന്നതെന്തും പിന്തുടരുകയാണ് ഞാന്‍ ചെയ്യാറുള്ളത്. ധോനി എന്നെ ഒരിക്കലും തെറ്റായ വഴിയില്‍ കൊണ്ടുപോകില്ല എന്നറിയാം. ദേശ്പാണ്ഡെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍