സഹതാരങ്ങൾ ഞെട്ടിത്തരിച്ചു, ധോനിയുടെ വിരമിക്കൽ പ്രഖ്യാപനം അമ്പരപ്പിച്ചു: രവി ശാസ്‌ത്രി

Webdunia
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (19:24 IST)
ഇന്ത്യയുടെ മുൻ നായകൻ എം എസ് ധോണിയുടെ ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു. ഓസീസിനെതിരെ നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം ടെസ്റ്റ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു താരം ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
 
ധോനിയുടെ ഈ തീരുമാനം തന്നെ ഞെട്ടിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് അന്നത്തെ ഇന്ത്യൻ പരിശീലകനായ രവി ശാസ്‌ത്രി.അപ്രതീക്ഷിതമായാണ് ധോനി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. കോലിയാണ് ധോനിയുടെ പിൻഗാമിയായി വരേണ്ടതെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. സമാനമായിരുന്നു ധോനിയുടെ ചിന്താഗതിയും. 
 
വിരമിക്കൽ തീരുമാനം കൈകൊണ്ട ശേഷം സഹതാരങ്ങളെ വിളിച്ച് ചേർത്ത് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്ന കാര്യം പറഞ്ഞപ്പോൾ എല്ലാവരും അക്ഷരാർധത്തിൽ ഞെട്ടിപോയി. ഇങ്ങനെയെല്ലാമാണ് ധോനിയുടെ രീതികൾ. ശാസ്‌ത്രി പറഞ്ഞു. 2015-15 ഓസീസ് ടൂറിലായിരുന്നു ധോനിയുടെ വിരമിക്കൽ പ്രഖ്യാപനം.

അനുബന്ധ വാര്‍ത്തകള്‍

Next Article