സൂര്യകുമാറിന്റെ ഇരട്ടശതകത്തിന്റെ പിൻബലത്തിൽ ആദ്യദിനം കളി നിർത്തുമ്പോൾ പർസീ ജിംഖാന 534 റൺസ് കണ്ടെത്തി. എന്റെ സ്വതസിദ്ധമായ കളി കാഴ്‌ച്ചവെയ്ക്കാനാണ് ശ്രമിച്ചത്. ഗ്രൗണ്ട് ചെറുതായതും ഗ്യാപ്പുകൾ കണ്ടെത്താൻ സാധിക്കുകയും ചെയ്‌തത് കാര്യങ്ങൾ എളുപ്പമാക്കി. സഹതാരങ്ങൾ കൈയ്യടിച്ചപ്പോളാണ് ഇരട്ട ശതകമാണെന്നറിഞ്ഞത് സൂര്യകുമാർ യാദവ് പറഞ്ഞു.