പാളയത്തിൽ പട? ബൗളർമാരെ മാത്രം കുറ്റം പറയേണ്ട: റൂട്ടിനെ തള്ളി ആൻഡേഴ്‌സൺ

വെള്ളി, 24 ഡിസം‌ബര്‍ 2021 (15:01 IST)
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ഇംഗ്ലണ്ട് തോൽവിയുടെ ഉത്തരവാദിത്തം ബൗളർമാരുടെ തലയിൽ മാത്രം കെട്ടിവെയ്ക്കേണ്ടെന്ന് സ്റ്റാർ പേസർ ജെയിംസ് ആൻഡേഴ്‌സൺ. അഡ്‌ലെയ്‌ഡിലെ ഫ്ലാറ്റ് പിച്ചിൽ ഇം‌ഗ്ലീഷ് ബാറ്റർമാർ ദൗത്യം നിർവഹിച്ചില്ലെന്നും ആൻഡേഴ്‌സൺ പറഞ്ഞു. നായകൻ ജോ റൂട്ട് ഇംഗ്ലീഷ് ബോളര്‍മാരെ വിമര്‍ശിച്ച സാഹചര്യത്തിലാണ് ആന്‍ഡേഴ്‌സന്റെ പ്രതികരണം.
 
അഡ്‌ലെയ്ഡ്‌നിലെ പോലെ ബാറ്റിംഗിനെ ഏറെ അനുകൂലിക്കുന്ന പിച്ചില്‍ ഇംഗ്ലണ്ട് നന്നായി ബാറ്റ് ചെയ്‌തില്ല.ഡേ-നൈറ്റ് ടെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ തരത്തിലാണ് പിങ്ക് ബോള്‍ സ്വാധീനം ചെലുത്തിയത്- ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
 
കൃത്യമായ ലെങ്തില്‍ ബോളര്‍മാര്‍ പന്തെറിയണമായിരുന്നു. ആദ്യ രണ്ടു ദിനങ്ങളില്‍ അതിനായി നമ്മള്‍ നന്നായി ശ്രമിച്ചു. എന്നിട്ടും ബൗളർമാർ അവസരം സൃഷ്ടിച്ചു. പക്ഷേ അത് മുതലെടുക്കാൻ സാധിച്ചില്ലെന്നും ആൻഡേഴ്‌സൺ പ‌റഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍