ആര്‍ച്ചറിനെ ഇംഗ്ലണ്ടിന്റെ അടുത്ത മത്സരങ്ങള്‍ക്ക് കിട്ടില്ലെന്നും താരത്തിന്റെ തിരിച്ചുവരവ് നീളുമെന്നും ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. അടുത്തിടെ നടന്ന് ട്വന്റി 20 ലോക കപ്പും ആഷസ് ടെസ്റ്റും ആർച്ചർക്ക് നഷ്ടമായിരുന്നു.കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയ്ക്ക് എതിരേ നടന്ന ട്വന്റി 20 മത്സരമാണ് ആര്‍ച്ചര്‍ അവസാനമായി കളിച്ചത്. ട്വന്റി20 ക്രിക്കറ്റില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് ആർച്ചറിനെ കണക്കാക്കുന്നത്.