ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ബിഷന്‍ സിങ് ബേദി അന്തരിച്ചു

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2023 (17:41 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഇതിഹാസ സ്പിന്നറുമായ ബിഷന്‍ സിങ് ബേദി (77 വയസ്) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയില്‍ ആയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ബിഷന്‍ സിങ് ബേദി 22 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 266 വിക്കറ്റുകള്‍ സ്വന്തമാക്കി. 
 
1966 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബിഷന്‍ സിങ് ബേദി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 1979 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള ബേദിക്ക് 1560 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളുണ്ട്. 
 
പഞ്ചാബിലെ അമൃത്സറിലാണ് ജനനം. 20-ാം വയസ്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യ മത്സരത്തിനു ഇറങ്ങി. ഓസ്‌ട്രേലിയയ്‌ക്കെതിരെ 1969 ല്‍ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ 98 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് കരിയറിലെ മികച്ച പ്രകടനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article