Ind vs Eng: ഡ്രസ്സിങ്ങ് റൂമിൽ നിന്നും നോക്കുമ്പോൾ പച്ചപ്പ്,അടുത്ത് പോയാൽ മറ്റൊന്ന്, റാഞ്ചി പിച്ച് തനിക്ക് മനസ്സിലാകുന്നില്ലെന്ന് സ്റ്റോക്സ്

അഭിറാം മനോഹർ
വ്യാഴം, 22 ഫെബ്രുവരി 2024 (17:28 IST)
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റ് മത്സരം നടക്കുന്ന റാഞ്ചിയിലെ പിച്ച് തനിക്ക് യാതൊരു പിടിയും തരുന്നില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ്. ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 21ന് മുന്‍പിലാണ്. ഇതിനിടയാണ് നാലാം മത്സരം നടക്കുന്ന റാഞ്ചിയിലെ പിച്ചിനെ പറ്റി ഇംഗ്ലണ്ട് നായകന്‍ പ്രതികരിച്ചത്.
 
ഇതുപോലൊരു പിച്ച് ഞാന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല. പിച്ച് പരിശോധിച്ച് എനിക്ക് ഒന്നും തന്നെ മനസ്സിലാകുന്നില്ല. അതിനാല്‍ അടുത്ത മത്സരത്തില്‍ എന്താകുമെന്ന് തന്നെ എനിക്കറിയില്ല. ഡ്രസ്സിംഗ് റൂമില്‍ നിന്ന് നോക്കിയാല്‍ പച്ചപ്പും പുല്ലുമുള്ള പിച്ചായി തോന്നുന്നു. എന്നല്‍ പിച്ചിന്റെ അടുത്ത് പോകുമ്പോള്‍ അങ്ങനെയല്ല. വളരെ ഇരുണ്ടതും തകര്‍ന്നതും ആയ പിച്ചാണ്. ഒപ്പം കുറച്ച് വിള്ളലുകളും ഉണ്ട്. സ്‌റ്റോക്‌സ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article