പിന്നോട്ടില്ല, ഐപിഎൽ മത്സരങ്ങൾ നടത്താനുറച്ച് ബിസിസിഐ

അഭിറാം മനോഹർ
ബുധന്‍, 1 ഏപ്രില്‍ 2020 (15:51 IST)
കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള കായികമത്സരങ്ങൾ നിർത്തിവെക്കുകയോ,റദ്ദാക്കുകയോ ചെയ്‌തിരിക്കുന്ന സമയമാണിത്. ഇന്ത്യയിലും സമാനമായി ഐപിഎൽ മത്സരങ്ങൾ ഇത്തരത്തിൽ മാറ്റിവെച്ചിരുന്നു. എന്നാൽ മാർച്ച് 29ന് ആരംഭിക്കേൺറ്റിയിരുന്ന ഐപിഎൽ മത്സരങ്ങൾ ഈ വർഷം തന്നെ നടത്തിയേക്കുമെന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്.ടൂര്‍ണമെന്റ് ആഗസ്റ്റ്- സെപ്റ്റംബറിലേക്ക് മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്.
 
ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിക്കുന്നത് കടുത്ത സാമ്പത്തികനഷ്ടമാണ് ബിസിസിഐയ്‌ക്ക് ഉണ്ടാക്കുക. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ്- സെപ്‌റ്റംബർ മാസങ്ങളിൽ ഐപിഎൽ മത്സരങ്ങൾ നടത്താൻ ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ ആ കാലയളവിലെ ഏഷ്യാ കപ്പ് മത്സരങ്ങൾ നീട്ടിവെക്കേൺറ്റി വരും. ഏഷ്യ കപ്പ് നീട്ടിവെക്കാന്‍ ബിസിസിഐ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സംസാരമുണ്ട്. 
 
ഇനി അങ്ങനെ ഐപിഎൽ മത്സരങ്ങൾ നടന്നാൽ ഏഷ്യ കപ്പിന് പുറമെ മറ്റ് ചില ക്രിക്കറ്റ് പരമ്പരകളും നീക്കിവെക്കേണ്ടതായോ,ഉപേക്ഷിക്കേണ്ടതായോ വന്നേക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article