കൊവിഡ് 19: ബിസിസിഐ ആസ്ഥാനം അടച്ചു, ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശം

അഭിറാം മനോഹർ
ചൊവ്വ, 17 മാര്‍ച്ച് 2020 (13:42 IST)
മഹാരാഷ്ട്രയിൽ കൊവിഡ് 19 ബാധ പടരുന്ന സാഹചര്യത്തിൽ മുംബൈയിലെ ബിസിസിഐ ആസ്ഥാനം അടച്ചു. ഇനിയുള്ള ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്‌താൽ മതിയെന്നാണ് ബിസിസിഐ നിർദേശം. ഓഫീസിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് വരാമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഉചിതമെന്ന് ബിസിസിഐ ജീവനക്കാരെ അറിയിച്ചു.
 
കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഐപിഎല്ലും ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും രാജ്യത്തെ എല്ലാ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും മാറ്റിവെച്ചതിന് പിന്നാലെയാണ് ബിസിസിഐ ആസ്ഥാനവും താത്കാലികമായി അടച്ചത്. നേരത്തെ ഐപിഎൽ മത്സരങ്ങളും കൊറോണ ബാധയെ തുടർന്ന് ഏപ്രിൽ 15 വരെ ബിസിസിഐ മാറ്റി വെച്ചിരുന്നു. എന്നാൽ നിശ്ചയപ്രകാരം ഐപിഎൽ മത്സരങ്ങൾ നടക്കുമോ എന്ന കാര്യം ഇപ്പോഴും തീരുമാനത്തിലെത്തിൽ എത്തിയിട്ടില്ല.
 
ആഗോളതലത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇതുവരെ 7,000ലധികം ആളുകളാണ് മരിച്ചത്.ഇന്ത്യയിൽ ഇതുവരെ 124 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 3 മരണങ്ങളാണ് ഇതുവരെയും റിപ്പോർട്ട് ചെയ്‌തത്.കൊവിഡ് ബാധയെ തുടർന്ന് ലോകമാകമാനം നിരവധി മത്സരങ്ങളാണ് മാറ്റിവെച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article