തോല്‍ക്കുന്ന ടീമിനെ എന്തിനാണ് ചുമക്കുന്നത്; മല്യ ബാംഗ്ലൂരിനെ കയ്യൊഴിയുന്നു!

Webdunia
വ്യാഴം, 2 ജൂലൈ 2015 (15:02 IST)
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സ് ടീമിനെ മദ്യ വ്യവസായിയായ വിജയ് മല്യ കയ്യൊഴിയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സാബത്തിക ലാഭം ഇല്ലാത്തതും ഐപിഎല്‍ കിരീടം ചൂടാന്‍ കഴിയാത്തതുമാണ് റോയല്‍ ചലഞ്ചേഴ്‍സിനെ മല്യ കയ്യൊഴിയാന്‍ നിര്‍ബന്ധിതനാകുന്നത്. ഉരുക്ക്, ഖനന, ഊര്‍ജോദ്പാദന കമ്പനിയായ ജെ.എസ്.ഡബ്ല്യുവിന്റെ ഉടയായ സജ്ജന്‍ ജിന്‍ഡാല്‍ റോയല്‍ ചലഞ്ചേഴ്‍സിനെ ഏറ്റെടുക്കാന്‍ തയാറാകുന്നു എന്നും സൂചനകളുണ്ട്.

ലണ്ടന്‍ ആസ്ഥാനമായുള്ള ദിയാഗോ എന്ന രാജ്യാന്തര മദ്യകമ്പനിയുടെ ഉപകമ്പനിയായ യുണൈറ്റഡ് സ്‍പിരിറ്റിന്റെ ഉടമസ്ഥതയിലാണ് റോയല്‍ ചലഞ്ചേഴ്‍സ്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വലിയ സാമ്പത്തിക ലാഭമൊന്നുമില്ലാത്ത റോയല്‍ ചലഞ്ചേഴ്‍സിനെ ഇനിയും കൈയ്യില്‍വച്ചിരിക്കാന്‍ ദിയാഗോയ്ക്കു താത്പര്യമില്ല. അതുകൊണ്ട് തന്നെ ടീമിനെ വിറ്റുകളയാന്‍ മല്യയ്ക്കു മേല്‍ ദിയാഗോ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. റോയല്‍ ചലഞ്ചേഴ്‍സിനെ ഏറ്റെടുക്കാന്‍ നീക്കം നടത്തുന്ന ജെ.എസ്.ഡബ്ല്യു ഐ ലീഗില്‍ ബംഗളൂരു എഫ്.സിയുടെ ഫ്രാഞ്ചൈസി ഉടമകളാണ്.