ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ടിന് ക്ലാസ് മറുപടിയുമായി വില്ല്യംസണ്‍; പക്ഷേ, നാടകീയ ജയം ബാംഗ്ലൂരിന്

Webdunia
വെള്ളി, 18 മെയ് 2018 (07:41 IST)
നിര്‍ണായക പോരാട്ടത്തില്‍ സണ്‍‌റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്സ് ജീവന്‍ നിലനിര്‍ത്തി. 219 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് മൂന്ന് വിക്കറ്റ് നഷ്‌ടത്തിക് 203റണ്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.

എബി ഡിവില്ലിയേഴ്‌സ് (69) മൊയിൻ അലി (65) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് മികവിലാണ് ബാംഗ്ലൂര്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. അവസാന ഓവറുകളില്‍ കൂറ്റനടികളുമായി ഡി ഗ്രാൻഡ് ഹോമും (17 പന്തിൽ 40) കളം നിറഞ്ഞതോടെ ബാംഗ്ലൂര്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കുകയായിരുന്നു. മലയാളി താരം ബേസില്‍ തമ്പി നാലോവറില്‍ 70 റണ്‍സാണ് വിട്ടു നല്‍കിയത്.

കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന ഹൈദരാബാദും പ്രകടനം മോശമാക്കിയില്ല. എന്നാല്‍ അവസാന ഓവറില്‍ 20 റണ്‍സ് വേണ്ടിയിരിക്കെ ആദ്യ പന്തിൽ കെയ്ൻ വില്ല്യംസണ്‍ (42 പന്തിൽ 81) പുറത്തായതാണ് ബാംഗ്ലൂരിന്റെ ജയത്തിന് കാരണമായത്.

മനീഷ് പാണ്ഡെ 38 പന്തി​ൽ 62 റണ്‍സുമായി പുറത്താകാതെ​നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ശിഖർ ധവാൻ(18), അലക്സ് ഹെയ്ൽസ്(37) എന്നിങ്ങനെയാണ് മറ്റു ബാറ്റ്സ്മാൻമാരുടെ സംഭാവന.

അനുബന്ധ വാര്‍ത്തകള്‍

Next Article