തോല്‍‌വി താങ്ങാ‍ന്‍ കഴിഞ്ഞില്ല; പൊട്ടിക്കരഞ്ഞ് രാഹുല്‍ - ചിത്രങ്ങള്‍ ഒപ്പിയെടുത്ത് ക്യാമറ കണ്ണുകള്‍

Webdunia
വ്യാഴം, 17 മെയ് 2018 (14:29 IST)
ഐ പി എല്‍ പതിനൊന്നാം സീസണിലെ മിന്നും താരമാണ് കെഎല്‍ രാഹുല്‍. ബാറ്റിംഗ് ‘ബോംബ്‘ക്രിസ് ഗെയില്‍ ഉള്‍പ്പെടയുള്ള വമ്പന്മാര്‍ അണിനിരക്കുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഒറ്റയ്‌ക്ക് തോളിലേറ്റി ജയങ്ങള്‍ നേടിക്കൊടുത്തതോടെയാണ് രാഹുലിനെ ആരാധകരുടെ പ്രിയതാരമാക്കി തീര്‍ത്തത്.

എന്നാല്‍ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍‌സിനോട് പഞ്ചാബ് പരാജയപ്പെട്ടതിനു പിന്നാലെ രാഹുല്‍ കരയുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഡഗൗട്ടിലിരുന്ന് കരുയുകയും മുഖം തിരുമുകയും ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

നിര്‍ണായക മത്സരത്തില്‍ മൂന്ന് റണ്‍സിന്റെ തോല്‍വിയാണ് പഞ്ചാബ് നേരിട്ടത്. 187 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അശ്വിനും കൂട്ടര്‍ക്കും 183 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. മത്സരത്തില്‍ 60 പന്തില്‍ 94 റണ്‍സാണ് രാഹുല്‍ അടിച്ചു കൂട്ടിയത്. തോല്‍‌വി നേരിട്ടതോടെ അവരുടെ പ്ലേ ഓഫ് പ്രിതീക്ഷകള്‍ കുറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article