ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തുക; ഹോം ട്രാക്ക് ബുള്ളിയെന്ന് ട്രോളുകള്‍, കണക്കുകള്‍ ഇങ്ങനെ

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2023 (10:07 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം തുടരുന്ന പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെതിരെ സോഷ്യല്‍ മീഡിയ. ബാബറിനെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും ബാബര്‍ വെറും ഹോം ട്രാക്ക് ബുള്ളി മാത്രമാണെന്നും ക്രിക്കറ്റ് ആരാധകര്‍ പരിഹസിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഇന്നിങ്‌സുകള്‍ കഴിഞ്ഞപ്പോള്‍ വെറും 36 റണ്‍സ് മാത്രമാണ് ബാബര്‍ ഇതുവരെ നേടിയിട്ടുള്ളത്. പാക്കിസ്ഥാന് പുറത്ത് ബാബര്‍ വെറും ശരാശരി ബാറ്റര്‍ മാത്രമാണെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. 
 
2022 ഓഗസ്റ്റിനു ശേഷം പാക്കിസ്ഥാന് പുറത്ത് 38 ഇന്നിങ്‌സുകള്‍ ബാബര്‍ അസം കളിച്ചിട്ടുണ്ട്. 25 ശരാശരിയില്‍ നേടിയിരിക്കുന്നത് വെറും 968 റണ്‍സ് മാത്രം. ഇതില്‍ മൂന്ന് തവണ പൂജ്യത്തിനു പുറത്തായി. ഏത് രീതിയില്‍ കണക്കുകള്‍ എടുത്താലും വിരാട് കോലിക്കൊപ്പമെത്താന്‍ ബാബറിന് കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 
 
ഏഷ്യക്ക് പുറത്ത് വിരാട് കോലിയുടേയും ബാബര്‍ അസമിന്റേയും പ്രകടനം പരിഗണിച്ചാല്‍ ഇരുവരും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഏഷ്യക്ക് പുറത്ത് കോലി 53 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. 43.3 ശരാശരിയില്‍ 4117 റണ്‍സ് നേടിയിട്ടുണ്ട്. 13 സെഞ്ചുറികള്‍ അടങ്ങിയതാണ് കോലിയുടെ ഏഷ്യക്ക് പുറത്തുള്ള പ്രകടനം. ബാബറിന്റെ കണക്കുകളിലേക്ക് വന്നാല്‍ ഏഷ്യക്ക് പുറത്ത് 24 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നേടാന്‍ സാധിച്ചത് വെറും 1344 റണ്‍സ് മാത്രം. ശരാശരി 34.4 ആണ്. അതായത് ശരാശരിയില്‍ കോലിയേക്കാള്‍ ഒരുപാട് പിന്നില്‍. ഏഷ്യക്ക് പുറത്ത് ഒരൊറ്റ ടെസ്റ്റ് സെഞ്ചുറി മാത്രമാണ് ബാബറിനു ഉള്ളത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article